ഷിക്കാഗോ: ഏപ്രില്‍ രണ്ടിന് ഷിക്കാഗോ ബെല്‍വു­ഡി­ലുള്ള സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഹാളില്‍ വച്ചു നട­ത്ത­പ്പെ­ടുന്ന കലാ­മേള 2016­-ന്റെ രജി­സ്‌ട്രേ­ഷന്‍ മാര്‍ച്ച് 20­-നു സമാ­പി­ക്കു­മെന്ന് കലാ­മേള ചെയര്‍മാന്‍ രഞ്ജന്‍ ഏബ്ര­ഹാ­മും, കോ- ചെയര്‍മാന്‍മാ­രായ ജിമ്മി കണി­യാ­ലി, ജിതേഷ് ചുങ്കത്ത് എന്നി­വര്‍ അറി­യി­ച്ചു. അവ­സാ­ന­ദി­വസം വരെ കാത്തു­നില്‍ക്കാതെ www.chicagomalayaleeassociation.org എന്ന വെബ്‌സൈ­റ്റില്‍ നേര­ത്ത­തന്നെ രജി­സ്റ്റര്‍ ചെയ്ത് കലാ­മേള വിജ­യി­പ്പി­ക്കു­വാന്‍ എല്ലാ­വരും സഹ­ക­രി­ക്ക­ണ­മെന്ന് അവര്‍ അറി­യി­ച്ചു.

മൗണ്ട് പ്രോസ്‌പെ­ക്ട­സി­ലുള്ള സി.­എം.എ ഹാളില്‍ പ്രസി­ഡന്റ് ടോമി അംബേ­നാ­ട്ടിന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ യോഗം കലാ­മേ­ള­യുടെ ഇതു­വ­രെ­യുള്ള പുരോ­ഗതി അവ­ലോ­കനം ചെയ്തു. യാതൊരു പരാ­തിക്കും ഇട­നല്‍കാത്ത രീതി­യില്‍ കലാ­മേള നട­ത്തു­ന്ന­തി­നായി വിവിധ കമ്മി­റ്റി­ക­ളി­ലേക്ക് ജോണി­ക്കുട്ടി പിള്ള­വീ­ട്ടില്‍, ജൂബി വള്ളി­ക്ക­ളം, മത്തി­യാസ് പുല്ലാ­പ്പ­ള്ളില്‍, സാബു നടു­വീ­ട്ടില്‍, സന്തോഷ് നായര്‍, സ്റ്റാന്‍ലി കള­രി­ക്ക­മു­റിയില്‍, സണ്ണി വള്ളി­ക്ക­ളം, തൊമ്മന്‍ പൂഴി­ക്കു­ന്നേല്‍, സേവ്യര്‍ ഒറ­വ­ണ­ക­ള­ത്തില്‍, ജേക്കബ് പുറ­യാ­ന­പ്പ­ള്ളില്‍, ജോഷി പുത്തൂ­രാന്‍, ഷാബു മാത്യു, മോഹന്‍ സെബാ­സ്റ്റ്യന്‍ എന്നി­വരെ തെര­ഞ്ഞെ­ടു­ത്തു. യോഗ­ത്തില്‍ സെക്ര­ട്ടറി ബിജി സി. മാണി, ട്രഷ­റര്‍ ജോസ് സൈമണ്‍ മുണ്ട­പ്ലാ­ക്കില്‍, വൈസ് പ്രസീ­ഡന്റ് ജസ്സി റിന്‍സി എന്നി­വര്‍ പ്രസം­ഗി­ച്ചു.

ഏപ്രില്‍ 9-ന് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ലയ പാരീഷ് ഹാളില്‍ നട­ത്തുന്ന വനിതാ ദിനാ­ഘോ­ഷ­ങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ഏപ്രില്‍ 22­-ന് താഫ്റ്റ് ഹൈസ്കൂ­ളില്‍ വെച്ച് നട­ത്തുന്ന “വൈശാ­ഖ­സന്ധ്യ 2016′ എന്ന സ്റ്റേജ്‌ഷോ വിജ­യി­പ്പി­ക്കാന്‍ എല്ലാ മല­യാ­ളി­ക­ളേയും സഹ­ക­രണം യോഗം അഭ്യര്‍ത്ഥി­ച്ചു.

മെയ് മാസം ഏഴാം തീയതി സി.­എം.എ ഹാളില്‍ വെച്ച് ചീട്ടു­കളി മത്സരം നട­ത്തു­ന്ന­താ­ണ്. കൂടാതെ മെയ് 15­-ന് ഞായ­റാഴ്ച വൈകു­ന്നേരം 5 മണിക്ക് വാര്‍ഷിക ജന­റല്‍ബോഡിയും സി.­എം.എ ഹാളില്‍ വെച്ച് നട­ത്തു­ന്ന­താ­ണെന്നും ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു. ജിമ്മി കണി­യാലി (പി.­ആര്‍.­ഒ) അറി­യി­ച്ച­താ­ണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here