ടൊറന്റോ : കനേഡിയന്‍ മലയാളികള്‍ക്കായ് ‘മാറ്റൊലി ‘ സമ്പൂര്‍ണ കുടുംബ മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. കാനഡയിലെ ഇപ്പോള്‍ നിലവില ഉള്ള ഏക മലയാളം മാസിക ആണ് ‘മാറ്റൊലി’.കാനഡയിലെയും, കേരളത്തിലെയും പ്രശസ്തരായ സാഹിത്യ, നിരൂപകന്‍ മാരുടെ രചനകള്‍ ആണ് മാറ്റൊലിയുടെ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചു വര്ഷം ഭരണം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ അഭിമുഖതോട് കൂടി ആണ് മാസിക തുടങ്ങുന്നത്. ശ്രീ.ജോണ് പോള്‍ നടത്തുന്ന അഭിമുഖ സംഭാഷണത്തില്‍ മുഖ്യ മന്ത്രി തന്റെ മനസ്സ് തുറക്കുന്നു .

പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ ആയ ജോര്ജ്ജ് കള്ളിവയലില്‍, പി ടി ചാക്കോ, സജി ഡോമിനിക്, ജോണ് ഇളമത, തെരേസ തോമസ് ,അലക്‌സ് അങ്ങാടിയില്‍, കനിയന്നൂര്‍ ദിവാകരാന്‍ നമ്പൂതിരി, സുരേഷ് നെല്ലികോട്, നിര്മ്മല തോമസ് എന്നിവരെ കൂടാതെ നിരവധി പേര് അണിനിരക്കുന്നു, ആദി ക്രിയെഷന്‌സ എന്ന കമ്പനിയുടെ ആദ്യ പ്രസിദ്ധീകരണം ആണ് മാറ്റൊലി. ലവ്‌ലി ശങ്കര്‍ ചെയര്‍മാന്‍ ആയിട്ടുള്ള മാറ്റൊലിയുടെ എഡിറ്റര്‍ ജയ് പിള്ള ആണ്. പ്രവാസ ജീവിതത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന മലയാളത്തെയും, മലയാള സംസ്‌കാരത്തെയും വളര്‍ത്തുകയും, സാഹിത്യ കാരന്മാര്‍്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ആണ് ആദി ക്രിയെഷന്‌സിന്റെ ലക്ഷ്യം. പുസ്തക പ്രസിദ്ധീകരണം, പത്ര പ്രസിദ്ധീകരണം, ടെലിവിഷന്‍ ഷോകള്‍, മറ്റു സാംസ്‌കാരിക പരിപാടികള്‍ കാനഡയില്‍ നടത്തുന്നതിനും കമ്പനി ലക്ഷ്യം ഇടുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വാസ്തു, യോഗ, ആരോഗ്യം, സ്‌പോര്ട്‌സ്, ബ്യൂട്ടി, സമകാലികം, ബുക്ക് റിവ്യു, യാത്ര എന്നിങ്ങനെ വിവിധ വിഷയങ്ങളുടെ സമന്വയം ആണ് മാറ്റൊലി എന്ന് ലവ്‌ലി അഭിപ്രായ പെട്ടു. മാറ്റൊലിയിലേക്കുള്ള രചനകള്‍ അയക്കേണ്ട വിലാസം.

ഇമെയില്‍:editormaattoli@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here