ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സിംബാബ്‌വെയ്ക്ക് രണ്ടാം ജയം. സ്കോട്‌ലൻഡിനെ 11 റൺസിന് സിംബാബ്‌വെ തോൽപിച്ചു. സ്കോർ: സിംബാവ്‌വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ്. സ്കോട്‌ലൻഡ് 19.4 ഓവറിൽ 136ന് ഓൾഔട്ട്.

36 പന്തിൽ 53 റൺസെടുത്ത സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. എൽട്ടൺ ചിഗുംബര 20 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തകർച്ച നേരിട്ട സ്കോട്‌ലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 20 റൺസിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ആറാം വിക്കറ്റ് കൂട്ടുകെട്ട് സ്കോട്‌ലൻഡിനെ മൽസരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും ജയിക്കാൻ അതു മാതിയായിരുന്നില്ല.

ആദ്യ മൽസരത്തിൽ ഹോങ്കോങ്ങിനെ തോൽപിച്ച സിംബാബ്‌വെ സ്കോട്‌ലൻഡിനെയും തോൽപിച്ചതോടെ ഫൈനൽ റൗണ്ടിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here