ട്വന്റി 20 വനിത ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ തോൽ‌വി. മഴ തടസപ്പെടുത്തിയ മൽസരത്തിൽ ഡക്ക്്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇന്ത്യയെ കുറഞ്ഞ സ്കോറിലൊതുക്കിയ ബോളർമാരാണ് പാക്കിസ്ഥാന് വിജയമൊരുക്കിയത്.

ടോസ് നഷ്ടമായി, ആദ്യ ഓവറുകളിലെ മിക്ക പന്തുകളും നഷ്ടമായി, പിന്നെ തുടരെ വിക്കറ്റ് നഷ്ടം, അവസാനം കളിയും നഷ്ടം. മഴയെ ഒരു തരത്തിലം കുറ്റപ്പെടുത്താനാവില്ല. നിരുത്തരവാദിത്വത്തിന് ചോദിച്ച് വാങ്ങിയ തോൽവി. ഫിറോസ് ഷാ കോട്്ലയിൽ തടിച്ചു കൂടിയ കാണികൾക്ക് നടുവിൽ പ്രതിരോധത്തിലൂന്നിയ ബാറ്റിങ് പുറത്തെടുത്ത ടീമിന് പിഴച്ചു. ഒരു ഘട്ടത്തിലും സ്കോറുയർത്താൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞില്ല. അവസാന ഓവറുകളിൽ വാലറ്റം നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ സ്കോർ നിശ്ചിത ഓവറിൽ 7 വിക്കറ്റിന് 96 ലെത്തി.

മറുപടി ബാറ്റിങ്ങൽ കരുതിക്കളിച്ച പാക് വനിതകൾ വിക്കറ്റ് കാത്തു കൊണ്ട് സ്കോർ ബോർഡ് ചലിപ്പിച്ചു. 15 ാം ഓവറിൽ പാക്ക് സ്കോർ 70 കളിൽ നിൽക്കെ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പൂനം യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും മഴ വില്ലനായെത്തി. പാക്കിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 77 ൽ നിൽക്കെ എത്തിയ മഴ പിന്നീട് പിച്ചിൽ കളി തുടർന്നു. ‍ഡക്ക്്വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന് രണ്ട് റൺസിന്റെ ജയം. പാക്ക് വനിതകളും മഴയും ചേർന്ന് ഇന്ത്യൻ വിജയം തട്ടിയെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here