തീൻമേശയിലും സ്മാർട്ട്ഫോൺ ഉപേക്ഷിക്കാൻപറ്റാത്ത അത്രയും തിരക്കാണോ നിങ്ങൾക്ക്. എങ്കിൽ അത് എത്രയുംവേഗം ഉപേക്ഷിക്കണമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെയും വാഷിങ്ടണിലെയും ഗവേഷകരുടെ മുന്നറിയിപ്പ്.

ഭക്ഷണം കഴിക്കുമ്പോഴെങ്കിലും അച്ഛനും അമ്മയും തിരക്കുകൾ ഒഴിവാക്കി തങ്ങൾക്കൊപ്പം വിശേഷങ്ങളും തമാശകളും പങ്കുവെക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹമെന്നാണ് ഗവേഷകസംഘത്തിന്റെ പഠനറിപ്പോർട്ട്.

മുൻകാലങ്ങളിൽ ടെലിവിഷനും വീഡിയോകളുമായിരുന്നു ഇക്കാര്യത്തിൽ വില്ലനായിരുന്നതെങ്കിൽ ഇന്നത്തെ തിരക്കേറിയ ടെക് ജീവിതത്തിൽ സ്മാർട്ട് ഫോണുകളാണ് ഈസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.

അമേരിക്കയിലെ പത്തിനും പതിനേഴിനുമിടയിൽ പ്രായമുള്ള 249 കുട്ടികളെയും മാതാപിതാക്കളുമായുള്ള അവരുടെ ഇടപെടലുകളുമാണ് സംഘം പഠിച്ചത്. ഇതിൽ 92 ശതമാനം കുട്ടികളും മാതാപിതാക്കൾ തങ്ങളോടൊപ്പം കൂടുതൽസമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here