മയാമി : അഞ്ചാമത്, ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ യുവതി യുവാക്കള്‍ക്കായി യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പ്രവാസി മലയാളി കണ്‍വന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന പ്രാതിനിധ്യമായിരിക്കും ഫോമ മയാമി കണ്‍വനോടനുബന്ധിച്ച് നടക്കുന്നത്. 

ഫോമയുടെ ഭാവി പരിപാടികളില്‍ യുവജനങ്ങളുടെ പങ്ക് മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നേതൃത്വം യൂത്ത് ഫെസ്റ്റ്, കണ്‍വന്‍ഷന്റെ മുഖ്യഇനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കന്‍ മലയാളി യുവത്വത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് വിവിധതരം പരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഡി. ജെ. നൈറ്റ്, ബീച്ച് വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് യൂത്ത് ബാങ്ക്വറ്റ് എന്നീ പരിപാടികള്‍ അതില്‍ പ്രധാനമായവയാണ്. 


യുത്ത് ഫെസ്റ്റ് ചരിത്ര വിജയമാക്കാന്‍ പരിചയ സമ്പന്നരുടെ വിപുലമായ കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

യൂത്ത് ഫെസ്റ്റിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെസ്റ്റിന്റെ കമ്മറ്റിയംഗങ്ങളുമായി ദയവായി ബന്ധപ്പെടുക.

മാത്യു വര്‍ഗീസ് – 9542341201
പ്രദീപ് നായര്‍ – 2032601356
അനുപമ ജയപാല്‍ – 9542135953
ടോബിന്‍ മഠത്തില്‍ – 9176678687
ടിറ്റോ ജോണ്‍ – 8134083777
ജോയ് കുട്ടിയാനി – 9547086614
നികിത മാത്യു – 9547299398
ഉഷസ് ജോയ് – 9548065008
തോമസ് തെക്കേക്കര – 4433457989
രാഹുല്‍ റോഷിന്‍ – 6462563372

LEAVE A REPLY

Please enter your comment!
Please enter your name here