പ്രമുഖ ചലച്ചിത്രതാരം ജിഷ്ണു രാഘവന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ജിഷ്ണു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചി അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിഷ്ണു. 32 വയസായിരുന്നു. ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു ജിഷ്ണുവിന്റെ അന്ത്യം. കണ്ണൂര്‍ സ്വദേശിയാണ് ജിഷ്ണു. 2014 മുതല്‍ നാവിന് അര്‍ബുദബാധിതനായിരുന്നു ജിഷ്ണു. ശസ്ത്രക്രീയയുള്‍പ്പെടെ നടത്തി രോഗം ഭേദമായെന്ന് ഇടയ്ക്ക വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ ജിഷ്ണുവിനെ വീണ്ടും പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് രാവിലെ 8.10-ഒാടെയാണ് ജിഷ്ണുവിനെ മലയാളത്തിന് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here