ട്വന്റി20 വനിത ലോകകപ്പ് കിരീടം വെസ്റ്റ് ഇൻഡീസിന്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യമായാണ് വെസ്റ്റ്ഇൻഡീസ് വനിത ലോകകപ്പ് കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓസീസിനായി ക്യാപ്റ്റൻ ലാനിങ്ങും, എലിസെ വില്ലെനിയും അർധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്ഇൻഡീസ് 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിൻഡീസിനായി ഹെയ്ലി മാത്യൂസും സ്റ്റഫാനി ടെയ്ലറും അർധസെഞ്ചുറി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here