സ്പാനിഷ് ലീഗിലെ എൽ ക്ലാസിക്കോയിൽ ബാർസിലോനയ്ക്കെതിരെ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ബാർസിലോനയെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. സ്വന്തം തട്ടകത്തിൽ നവംബറിലേറ്റ പരാജയത്തിന് ബാർസയുടെ ഗ്രൗണ്ടിൽ റയൽ മറുപടി നൽകി. ബാർസിലോനയുടെ തോൽവി തുടർച്ചയായ 39 ജയങ്ങൾക്ക് ശേഷമാണ്. 56ാം മിനിറ്റിൽ ജെറാർഡ് പിക്വെ ബാർസയ്ക്കായി ഗോൾ നേടി. 62ാം മിനിറ്റിൽ കരീം ബെൻസേമയും 85ാം മിനിറ്റിൽ റൊണാൾഡോയുമാണ് റയലിന്റെ ഗോളുകൾ നേടിയത്.

നവംബറിൽ സ്വന്തം ഗ്രൗണ്ടിൽ നടന്ന എൽക്ലാസിക്കോയിലേറ്റ പരാജയത്തിന് റയൽ മധുര പ്രതികാരം വീട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. 56 ാം മിനിട്ടിൽ ജെറാഡ് പിക്വെയിലൂടെ ലീഡെടുത്തത് ബാർസയായിരുന്നു. റാറ്റിക്കിച്ചിന്റെ വലതു വിങ് ഷോട്ടിൽ തല വച്ച പിക്വെ പന്ത് മനോഹരമായി വലയിലാക്കി.

പിന്നിട് റയലിന്റെ ഊഴമായിരുന്നു. ബാർസയുടെ ലീഡിന് ഒപ്പമെത്താൻ ശ്രമം. 62 ാം മിനിട്ടിൽ കരീം ബെൻസേമ ലക്ഷ്യം കണ്ടു. ജര്‍മൻ മിഡ്ഫീൽഡർ ക്രൂസ് നീട്ടി നൽകിയ ക്രോസിൽ ബെൻസേമയുടെ കിടിലൻ ഗോൾ.

ലീഡുയർത്താൻ ഇരുവരും കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ 85 ാം മിനിട്ടിൽ റൊണാൾഡോയിലൂടെ റയലിനാണ് ആ ഭാഗ്യം ലഭിച്ചത്. റാമോസ് ഉയർത്തി നൽകിയ പന്ത് സുവാരസിനെ മറികടന്ന് ഗോളിയെ വിദഗ്ധമായി കബളിപ്പിച്ച് റൊണാൾഡോയുടെ ഗോൾ ഷോട്ട്.

തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ 76 പോയിന്റുമായി ബാർസ ഒന്നാമതാണ്. 70 പോയിന്റുമായി അത്ലറ്റിക്കോ മഡ്രിഡും, 69 പോയിന്റോടെ റയലും രണ്ടും, മൂന്നും സ്ഥാനത്തുമാണുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here