ഷാരുഖ് ഖാൻ – അനുഷ്ക ശർമ ജോഡികൾ വീണ്ടും ഒന്നിക്കുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സിഖ് വിനോദ സഞ്ചാരിയുടെ വേഷമാണ് ഷാരുഖിന്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ലണ്ടനും പഞ്ചാബുമാവും ചിത്രത്തിന്റെ ലോക്കേഷൻ. ഷാരുഖ് ഖാനും അനുഷ്ക ശർമയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മുൻപ് റബ് നെ ബനാതി ജോഡി, ജബ് തക് ഹെ ജാൻ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here