വ്യാപാരം, തൊഴി​ൽ​, ആഭ്യന്തരസുരക്ഷ എന്നീ മേഖലകളി​ൽ​ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താ​ൻ​ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി ഭരണാധികാരി സ​ൽമാൻ രാജാവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ചെറിയ കുറ്റങ്ങളുടെ പേരി​ൽ​ ശിക്ഷിക്കപ്പെട്ട സൗദി ജയിലുകളി​ൽ​ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂ​ർണമായ നടപടിക​ൾ​ സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് ന​ൽകി.

നിക്ഷേപം, തൊഴി​ൽ​, രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായി അ‍ഞ്ച് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവച്ചത്. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങ​ൾ​ സംബന്ധിച്ച വിവരങ്ങ​ൾ​ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതി​ൽ​ പ്രധാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങ​ൾ​ പരസ്പരം കൈമാറാനും ധാരണയിലെത്തി. ഇന്ത്യയി​ൽ​ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളിക​ൾക്ക് തൊഴി​ൽ​ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക​ൾ​, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോ​ത്സാഹിപ്പിക്ക​ൽ​, കരകൗശല മേഖലയിലെ പരസ്പരസഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങ​ൾ​.modi

ഇതിനു പുറമേ ചെറിയ കുറ്റങ്ങ​ൾ​ക്ക് ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളി​ൽ​ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഉട​ൻതന്നെ സംവിധാനമുണ്ടാക്കുമെന്ന് സ​ൽമാ​ൻ​ രാജാവ് ഉറപ്പു ന​ൽകി. തടവുകാരുടെ വിഷയങ്ങള്‍ അനുഭാവപൂ​ർവം പരിശോധിച്ച് തുട​ർനടപടിയെടുക്കും. സൗദിയിലെ മുപ്പത് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യ​ൻ​ പ്രധാനമന്ത്രി രാജ്യത്ത് കൂടുത​ൽ​ നിക്ഷേപങ്ങ​ൾ​ നടത്താ​ൻ​ ആഹ്വാനം ചെയ്തു.

അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം, പുനരുപയോഗ ഊ​ർജം, പ്രതിരോധം, കൃഷി, എന്നീ മേഖലകളി​ൽ​ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. സൗദി കിരീടാവകാശി, ഉപകിരീടാവകാശി, വിദേശകാര്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി ച​ർച്ചകൾ​ നടത്തി. റിയാദിലെ ടിസിഎസിന്‍റെ വനിതാ ബിപിഓ സെന്‍ററും മോദി സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here