വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക ദുബായ് സിവില്‍ ഏവിയേഷന്‍ പരിഷ്‌കരിച്ചു. ദുബായ് വിമാനത്താവള അതോറിറ്റിയുടെ ട്വിറ്റര്‍ പേജിലാണ് നിരോധിത വസ്തുക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കത്തി, വാള്‍ അല്ലെങ്കില്‍ സമാനമായ മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആറു സെന്‍റീമീറ്ററിലധികം നീളമുള്ള നഖപരിചരണ വസ്തുക്കളുടെ പായ്ക്കറ്റ്, കത്രിക എന്നിവ പിടിച്ചെടുക്കും.

സ്‌ക്രൂ ഡൈവ്രര്‍, സ്‌ക്രൂ, ആണി എന്നിവയും പാടില്ല. വലുപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ ചുറ്റിക, വടി എന്നിവയും ബാഗില്‍ വിലക്കിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സിഗരറ്റ് ലാംപുകളും പാടില്ല. പ്രകാശിക്കുന്നതോ അല്ലാത്തതോ ആയ ആയുധ സമാന സാധനങ്ങളും മൂര്‍ച്ചയുള്ള സാമഗ്രികളും ഹാന്‍ഡ് ബാഗില്‍ വയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ലെയ്സര്‍ വസ്തുക്കള്‍, ചങ്ങലകള്‍, വയര്‍ലസ് സാമഗ്രികള്‍, കേബിള്‍ എന്നിവയും വിലക്കപ്പെട്ട പട്ടികയിലുണ്ട്.

എന്നാല്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍ തുടങ്ങിയ വസ്തുക്കളുടെ ചാര്‍ജറുകള്‍ അനുവദിക്കും. ഫയലുകളും മറ്റും ഘടിപ്പിക്കാനുള്ള ക്ലിപ്പുകള്‍, അളവ് ടേപ്പുകള്‍, കയര്‍, ഡ്രില്ലിങ് മെഷീന്‍ എന്നിവയും സമാന വസ്തുക്കളും ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകുന്നത് വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുമെന്നും വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here