സരിതയുടെ കത്തിന് പിന്നിൽ വൻസാമ്പത്തിക ശക്തികളാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും ആരോപണങ്ങൾ കേൾക്കേണ്ടിവന്ന വ്യക്തി താനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളും യാഥാർത്ഥ്യവുമായി ബന്ധമുണ്ടോ എന്നാണ് ജനങ്ങൾ നോക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സരിതയുടേതായി പുറത്തുവന്ന കത്തിനെയും ആരോപണങ്ങളെയും നിയമപരമായി നേരിടുന്നകാര്യം ആലോചിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് പിറകിലെ ശക്തികൾ ബാർമുതലാളിമാരാണെന്നും പറഞ്ഞു.

സരിതയുടെ കത്ത് നേരത്തെ കണ്ടു എന്ന് പറയുന്ന ആർ.ബാലകൃഷ്ണപിള്ളയും ജയിൽ ഡിജിപിയും അതിൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചിട്ടില്ല എന്നാണ് വ്യക്തമാക്കിയത്.യു.ഡി.എഫിന്റെ സാധ്യതകൾ തെളിഞ്ഞുവരുമ്പോൾ അത് ഇല്ലാതെയാക്കാനാണ് ചിലർ കത്തുമായി രംഗത്തെതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണവും യാഥാർഥ്യവും തമ്മിൽ ബന്ധമുണ്ടോ എന്നാണ് ജനം നോക്കുന്നത്. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം.

അടൂർപ്രകാശിനെ വീണ്ടും പിന്തുണക്കാനും മുഖ്യമന്ത്രി മറന്നില്ല. സ്ഥാനർഥി നിർണ്ണയത്തിലെ വി.എം.സുധീരന്റെ ഇടപെടലുകളെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ. 140 മണ്ഡലങ്ങളിലും കെപിസിസി പ്രസിഡന്റും മറ്റ് എല്ലാ നേതാക്കളും പ്രചാരണണത്തിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here