റെയ്ജേവിക് (ഐസ്‌ലന്‍ഡ്): പനാമ കള്ളപ്പണ വിവാദത്തെത്തുടര്‍ന്ന് ഐസ്ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഗണ്‍ലൗഗ്സണ്‍ രാജിവച്ചു. കടുത്ത പ്രതിഷേധമാണ് ഗണ്‍ലൗഗ്സണെതിരെ രാജ്യത്ത് ഉയര്‍ന്നത്.

പാര്‍ലമെന്റ് പെട്ടെന്ന് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.  കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് മൊസാക് ഫൊണ്‍സെകയില്‍ നിന്ന് ചോര്‍ത്തപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here