രാജ്‌കോട്ട്: ഐപിഎല്ലിലെ നവാഗതര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ പുണെ സൂപ്പര്‍ജയന്റ്‌സിന് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പുണെ നിശ്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികവാണ് പുണെയ്ക്ക് തുണയായത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയോടെ കളിയിലെ താരമായ അജിങ്ക്യ രഹാനെയെ (17 പന്തില്‍ 21) നാലാം ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഡുപ്ലസിയും പീറ്റേഴ്‌സണും ചേര്‍ന്ന് പുണെയ്ക്ക് മികച്ച അടിത്തറ നല്‍കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 86 റണ്‍സാണ് പുണെ ഇന്നിങ്‌സിന് കരുത്തായത്. ഡുപ്ലസി 43 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 69 റണ്‍സെടുത്തപ്പോള്‍ പീറ്റേഴ്‌സണ്‍ 31 പന്തില്‍ 37 റണ്‍സെടുത്തു (2 ബൗണ്ടറി, ഒരു സിക്‌സ്). മികച്ച രീതിയില്‍ മുന്നേറിയ ഇന്നിങ്‌സിന്റെ മധ്യത്തില്‍ പീറ്റേഴ്‌സണ്‍, ഡുപ്ലസി, സ്റ്റീവന്‍ സ്മിത്ത് (5) എന്നിവരെ 15 പന്തുകള്‍ക്കിടെ നഷ്ടമായതാണ് പുണെ സ്‌കോറിങ് വേഗം കുറച്ചത്. 

Faf
ഡുപ്ലസി ബാറ്റിങ്ങിനിടെ. ഫോട്ടോ: ബിസിസിഐ.

 

എന്നാല്‍ കൂറ്റനടികളുമായി (10 പന്തില്‍ 22) അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ധോനി കളം നിറഞ്ഞപ്പോള്‍ പുണെ ഭേദപ്പെട്ട സ്‌കോറിലെത്തി. രണ്ട് ബൗണ്ടറിയും ഒരു സിക്‌സും ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നു. മിച്ചല്‍ മാര്‍ഷാണ് (11 പന്തില്‍ 7) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍.

ഗുജറാത്തിനായി നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രവീണ്‍ താംബെയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ഒരു വിക്കറ്റുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here