ഭോപ്പാല്‍: ഭോപ്പാലില്‍ ബസ് സര്‍വീസ് ഫഌഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ വിവാദത്തില്‍. പരിപാടിയില്‍ പങ്കെടുത്ത ശേഷം ബസില്‍ കയറുകയായിരുന്ന സ്ത്രീയുടെ പിന്‍ഭാഗത്ത് ഗൗര്‍ സ്പര്‍ശിക്കുന്ന വീഡിയോ പുറത്തായതോടെ വന്‍ പ്രതിഷേധമാണ് ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ഉയര്‍ന്നത്.

നിമിഷനേരം കൊണ്ട് ബാബുലാലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസയം, തിരക്കിനിടയില്‍ യുവതിയോട് വേഗത്തില്‍ ബസില്‍ കയറാനാണ് ആവശ്യപ്പെട്ടതെന്ന് ഗൗര്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ഗൗര്‍. തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ഇറക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഇതുവഴി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്നും നേരത്തെ ഗൗര്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയായിരുന്നു ഗൗര്‍ ഇത്തരത്തില്‍ പരാമര്‍ശിച്ചത്. മദ്യം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണമല്ല എന്ന ഗൗറിന്റെ പരാമര്‍ശവും നേരത്തെ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here