ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് കുടിയേറ്റക്കാരായ മുസ്ലിംഗങ്ങളെ വിലക്കുമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര. ഒരു വിഭാഗത്തിനും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്കാകില്ലെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്വാന്റികോ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ താരം കൂടിയാണ് പ്രിയങ്ക ചോപ്ര.

ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പ്രത്യേക വിഭാഗം ജനതയെ സമാന്യവത്കരിക്കുന്നത് പ്രാകൃതമാണ്. പ്രിയങ്ക പറഞ്ഞു. ഇനി മുതല്‍ ഒരു പ്രത്യേക മുഖം ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതിനാല്‍ തീവ്രവാദത്തിനെതിരായ പോരാട്ടം വളരെ ദുഷ്‌കരമായിരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.

ടൈം പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക തീവ്രവാദത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഓസ്‌കാര്‍ ജേതാവ് ലിയനാഡോ ഡികാപ്രിയോ, മാര്‍ക്ക സക്കര്‍ബര്‍ഗ്ഗ്, നിക്കി മിനാഗ്, ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ടൈം മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഒരു എഫ്ബിഐ ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ ക്വാന്റികോയുടെ വിജയത്തിന് ശേഷം ഇപ്പോള്‍ ബേവാച്ച് എന്ന സീരിയലിലും അവസരം ലഭിച്ചിരിക്കുകയണ് പ്രിയങ്കയ്ക്ക്. ഹോളീവുഡിലെ പ്രശസ്തരായ ഡ്വെയിന്‍ ജോണ്‍സണ്‍, ജാക് ഇഫ്രോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here