നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജകമണ്ഡലം കാത്തിരിക്കുന്നത് താരയുദ്ധത്തിനാണ്. ഇവിടെ മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്‌ മലയാള സിനിമയിലെ പ്രഗത്ഭരായ മൂന്നുതാരങ്ങളെ.

യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി.ജഗദീഷ്‌കുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥി രഘു ദാമോദരനും (ഭീമന്‍ രഘു) സിനിമാതാരങ്ങളാണ്. സിനിമാ താരങ്ങളുടെ പരിവേഷത്തിൽ നിന്ന് രാഷ്ട്രീയക്കാരുടെ കുപ്പായത്തിലേക്ക് മാറിക്കഴിഞ്ഞു ജഗദീഷും ഭീമൻ രഘുവും. മൂവരും ഏവർക്കും പ്രിയപ്പെട്ടവർ. പ്രേക്ഷകരെപ്പോലെ തന്നെ സിനിമക്കാരും ആരെ പിന്തുണയ്ക്കും ആർക്ക് വോട്ടുചെയ്യും എന്ന കൺഫ്യൂഷനിലാണ്.

ഈ താരമത്സരം ഒഴിവാക്കാമായിരുന്നെന്ന് നടൻ ദിലീപ് പറയുന്നു. ‘ഗണേശേട്ടന് എതിരെ മത്സരിക്കുന്നതു ജഗദീഷേട്ടനും ഭീമൻ രഘുച്ചേട്ടനുമാണ്. ഒരേ കുടുംബത്തിലെ മൂന്നുപേർ പരസ്പരം മത്സരിക്കുന്നതിൽ എനിക്കു വിഷമമുണ്ട്. മറ്റുള്ളവർക്കു ചിരിക്കാനുള്ള അവസരമുണ്ടാക്കാതെ പരസ്പരമുള്ള ഈ മത്സരം ഒഴിവാക്കാമായിരുന്നു. ദിലീപ് പറഞ്ഞു.

താരസംഘടന അമ്മയിൽ അഞ്ചു ടേം ട്രഷററായിരുന്നു ജഗദീഷ്. വൈസ് പ്രസിഡന്റാണ് ഗണേഷ്, ഭീമൻ രഘു ആജീവനാന്ത അംഗവും നടന്മാരായ സിറ്റിങ് എംഎൽഎ കെ.ബി. ഗണേഷ്കുമാറും ജഗദീഷും ഭീമൻ രഘുവും ഏറ്റുമുട്ടുമ്പോൾ സിനിമ കാണുന്ന പ്രതീതിയിലാണ് വോട്ടർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here