ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ ഭീകര സംഘടനയായ ഐസിസിനും സന്തോഷം. ബ്രിട്ടൻ പുറത്തു പോകുന്നതോടെ നിശ്ചലാവസ്ഥയിലാകുന്ന യൂറോപ്യൻ സാമ്പത്തിക മേഖലയെ കൂടുതൽ തളർത്താൻ ഈ രാജ്യങ്ങളിൽ ഭീകരാക്രമണം സംഘടിപ്പിക്കുമെന്ന് ഐസിസ് ഭീഷണി മുഴക്കി.

ഐസിസ് തീവ്രവാദികൾ ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ നുഴഞ്ഞ് കയറിയ ഒരു കൂട്ടം അന്വേഷണ സംഘമാണ് ഇവരുടെ ആശയവിനിമയം പിടിച്ചെടുത്തത്. ഇതനുസരിച്ച് ഹിതപരിശോധനയോടു കൂടി സ്‌തംഭനാവസ്ഥയിലായ സാമ്പത്തിക മേഖലയെ തകർക്കാൻ യൂറോപിന്റെ ഹൃദയഭാഗത്ത് തന്നെ ആക്രമണം നടത്തണമെന്നാണ് ഐസിസ് അനുയായികളോട് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

43 വർഷം യൂറോപ്യൻ യൂണിയന്റെ ഭാഗമായ ബ്രിട്ടൻ ഹിതപരിശോധനയിലൂടെയാണ് യൂണിയനിൽ നിന്ന് പുറത്തു പോകാനുള്ള തീരുമാനമെടുത്തത്. ഹിതപരിശോധനയിൽ 48 ശതമാനം പേർ ബ്രിട്ടൻ തുടരണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും 52 ശതമാനത്തിന്റെയും അഭിപ്രായം യൂണിയനിൽ നിന്നും പുറത്ത് പോകണമെന്ന് തന്നെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here