പള്ളിസെമിത്തേരിയുടെ നിശ്ശബ്ദതയില്‍
ഒറ്റക്ക് നടക്കണം…
ബൊഗേന്‍ വില്ലകളും ലില്ലിപ്പൂക്കളും നിറഞ്ഞ ഉദ്യാനത്തില്‍-
വെള്ളാരം കല്ലുകള്‍ക്കിടയിലെ
 ചില്ലുകൂട്ടില്‍ –
ഉണ്ണീശോയെ മാറില്‍ ചേര്‍ത്ത്,
നിര്‍വൃതിയുടെ പുഞ്ചിരി ചൂടിനില്‍ക്കുന്ന-
മാതാവിനു മുന്നില്‍ മുട്ടുകുത്തിനിന്ന്
അന്‍പത്തിമൂന്ന് മണി ജപിക്കണം.

ഹൃദയത്തില്‍ അള്‍ത്താര എന്നും
പുതിയ പൂക്കള്‍കൊണ്ട് ഒരുക്കി വയ്ക്കണം.

നിനക്ക് ബലിയര്‍പ്പിക്കാനായ് ഒരുക്കിയ പീഠത്തില്‍ , തുറന്നുവച്ച-
വിശുദ്ധ ഗ്രന്ധത്തില്‍ നിന്നും
ഏതു വരിയാണ് എനിക്കായ് വായിക്കുകയെന്ന
ആകാംഷയ്ക്ക് കാതോര്‍ത്ത്-
തുറന്ന ഹൃദയവുമായി നില്‍ക്കണം.

നിന്റെ തിരുശരീരവും തിരുരക്തവും
ഒരുനാളുമെന്റെ നാവിലലിയില്ല!
എങ്കിലെന്ത്!!!
എന്റെ ഹൃദയത്തില്‍ നീ മുഴുവനായി അലിഞ്ഞിരിക്കുന്നുവല്ലോ എന്നോര്‍ത്ത്
എന്നും കുര്‍ബാന
കൈക്കൊള്ളണം.
ഇപ്പോഴും….എപ്പോഴും…എന്നേക്കും.

(കവിത:- ശ്രീജ ശശീധരന്‍)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here