പ്ലസ് റ്റു വിനു ഉന്നതവിജയം നേടിയ ഒരു ചെറുപ്പക്കാരൻ എഞ്ചിനീയറിങ്ങിന്ന് അഡ്മിഷൻ കിട്ടി പഠിച്ചുകൊണ്ടിരിക്കെ സിനിമാ മോഹം കയറി അത് ഉപേക്ഷിച്ചു സിനിമയ്ക്കുവേണ്ടി ഇറങ്ങിയാൽ ചിലർ പറയും തലയ്ക്കു എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന്.എന്നാൽ വൈശാഖ് വേലായുധൻ എന്ന മലപ്പുറത്തുകാരന് അതൊന്നും ഒരു പ്രശ്നമല്ല .കാരണം വൈശാഖ് പറയുന്നത് താൻ സിനിമയ്ക്കുവേണ്ടി ജനിച്ചതാണെന്നാണ്.

സാജിദ് യാഹിദ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ജയസൂര്യ നായകനായ “ഇടി”എന്ന ചിത്രത്തിലെ “ബിഹാരി ബാബു” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വൈശാഖ് ആയിരുന്നു.ചെറിയ വേഷം ആണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ആയതിൽ വലിയ സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരൻ.

സാജിദ യുടെ നേതൃത്വത്തിലുള്ള സിനിമാ പ്രാത്ഥന എന്ന ഓൺലൈൻ സിനിമാ പ്രൊമോഷൻ കമ്പനിയിലെ മാനേജർ കൂടിയാണ് ഈ ചെറുപ്പക്കാരൻ .ഷോർട് ഫിലിമുകളിൽ അഭിനയിച്ചു നടക്കുന്ന സമയത്തു ഫേസ് ബുക്കിൽ കൂടി സാജിദുമായുള്ള പരിചയം വൈശാഖിനെ സിനിമാ പ്രാന്തനിൽ കൊണ്ടെത്തിക്കുകയായിരുന്നു.എപ് പോളും സിനിമാക്കാരെ കാണാനുള്ള അവസരം.എങ്കിലും ജോലിയും സിനിമയുംകൂടി ഇളക്കിമറിച്ച വൈശാഖ് തയാറായില്ല. അങ്ങനെ സാജിദ സിനിമാ സംവിധായകൻ ആയപ്പോൾ ആദ്യ സിനിമയിൽ മികച്ച വേഷവും നൽകി.സാജിദ അങ്ങനെ ആണെന്ന് വിനയ് ഫോർട്ട് ഉൾപ്പെടെ ഉള്ളവർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരെ യും സഹായിക്കാൻ താലപര്യമുള്ള ഒരു നല്ല മനുഷ്യൻ.അത് കലാകാരൻ ആണെങ്കിൽ പറയുകയും വേണ്ട.അതുകൊണ്ടു തന്നെ “ഇടി”യും ഒരു നല്ല ചിത്രമായി.

ജയസൂര്യയുടെ നാളിതുവരെയുള്ള ചിത്രങ്ങളിൽ വച്ച് നല്ലൊരു ഇടിപ്പടം.തീയേറ്ററിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു വലിയ കളക്ഷനും ലഭിക്കുമ്പോൾ വൈശാഖും സന്തോഷത്തിലാണ്. പുതുമുഖ സംവിധായകന്റെ പരിമിതികൾക്കപ്പുറത്തേക്കു ഇടിയെ നയിക്കാൻ സാജിദിന്‌ കഴിഞ്ഞു എന്നത് തന്നെ നേട്ടം തന്നെ . ഒരു മികച്ച എന്റർടൈൻമെന്റ് മൂവി. ഇടിയോടൊപ്പം ചിരിയും ചേരുമ്പോൾ പടം തീയേറ്ററിൽ ചിരിയും കൗതുകവും പടർത്തുന്നു.അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രീകരണ ശൈലിയാണ് ഇടിയുടേതാണ് .ജയസൂര്യയുടെ ഒരു മാസ് പെർഫോമൻസ്കൂടിയാണ് ഇടി.പെർഫെക്ട്  കാസ്റ്റിംഗ് ആണ് ഇടിയുടെ പ്രത്യേകത.സാജൻ പള്ളുരുത്തി, സുനിൽ സുഗത,  സുധി കോപ്പ, ജോജു എന്നിവർ നയിക്കുന്ന ചിരിയുടെ ഘോഷയാത്രയിലാണ് വൈശാഖിൻറെ മികച്ച പ്രകടനവും.

ഇടയ്ക്കു ശേഷം നിരവധി അവസരങ്ങൾ ആണ് വൈശാഖിനെ തേടി വരുന്നത്.എങ്കിലും സിനിമാ പറയേണ്ടതാണ് വിട്ടൊരു കളിക്ക് വൈശാഖ് ഇല്ല. സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ വന്നു ചേരാൻ ലഭിച്ച അവസരം ജീവിതത്തിൽ ഈശ്വരൻ കൊണ്ടുതന്നതാണെന്നു വൈശാഖ് പറയും.

എങ്കിലും ഒരു നടൻ ആകാൻ ആഗ്രഹിക്കുകയും ഷോര്ട് ഫിലിമിലൂടെ തന്റെ സാന്നിധ്യം അറിയിച്ചു പതിയെ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ വൈശാഖ് അഭിനയിച്ച “വീട്ടുകാർക്ക് ഒരു ഭാരം ” തുടങ്ങിയ നിരവധി ഷോര്ട് ഫിലിമുകൾ ഒരു നടന്റെ സാന്നിധ്യം അറിയിക്കുകയാണ്.

ഇപ്പോൾ 4 സിനിമകളിലേക്കാണ് വൈശാഖിനു അവസരങ്ങൾ ലഭിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് അർപ്പണബോധമുള്ള ഒരു നടനെ കൂടി ലഭിക്കുമ്പോൾ കാഴ്ചക്കാർക്കും സന്തോഷിക്കാം. സാജിദ് എന്ന സംവിധായകന്റെ കണ്ടെത്തൽ വെറുതെയായില്ലന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here