ഓര്‍മാ കീര്‍ത്തിമുദ്രകള്‍ സമ്മാനിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് പ്രചോദനങ്ങളാകുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് “ഓര്‍മാ കീര്‍ത്തിമുദ്രകള്” ക്കുള്ള അര്‍ഹരെ നിശ്ച്ചയിച്ചത്.

ഈമലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫിന് അമേരിക്കന്‍ മലയാള പത്ര പ്രവര്‍ത്തനമേഖലയ്ക്കു നവ ദിശാബോധം പകര്‍ന്നതിനും, ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയ്ക്ക് നേതൃമികവിനും,  ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്സിന് യുവനേതൃമേന്മയ്ക്കും, ഫൊക്കാനാ മുന്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തമ്പി ചാക്കോയ്ക്ക് നേതൃനിലപാടുകളിലെ വ്യതിരിക്തതകള്‍ക്കും, ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗറിന് അമേരിക്കന്‍  മലയാളികളോടുള്ള കാമ്പുള്ള കരുതലിനും, ഡോ. ടീനാ ചെമ്പ്ളായിലിന് മാതൃകാപൂര്‍ണ്ണമായ പഠനൗത്സുക്യത്തിനും, ഏഷ്യാനെറ്റ് വീഡിയോഗ്രാഫര്‍ അരുണ്‍ കോവാട്ടിന് ദൃശ്യവാര്‍ത്താസേവനജാഗ്രതയ്ക്കും ഓര്‍മാ കീത്തിമുദ്രകള്‍ സമ്മാനിച്ചു.

ഓര്‍മാ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറാര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡു നിര്‍ണ്ണയം നിര്‍വഹിച്ചത്.

ഓര്‍മാ പ്രസിഡന്‍റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ഷാജി മിറ്റത്താനി, സ്പോക്സ്പേഴ്സണ്‍ വിന്‍സന്‍റ് ഇമ്മാനുവേല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍, വൈസ് പ്രസിഡന്‍റ് ഫീലിപ്പോസ് ചെറിയാന്‍, സെക്രട്ടറി മാത്യൂ തരകന്‍, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഇടിക്കുള, സെക്രട്ടറി ക്രിസ്റ്റി ജെറാള്‍ഡ്, ജോയിന്‍റ് സെക്രട്ടറി ടെസ്സി മാത്യൂ,  ജോയിന്‍റ് ട്രഷറാര്‍ ജോസഫ് മാത്യൂ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജോര്‍ജ് ദേവസ്സ്യാ അമ്പാട്ട്, ആലീസ് ജോസ്, ബ്രിജിറ്റ് പാറപ്പുറത്ത്, സെലിന്‍ ഓലിക്കല്‍, ജോസ് പാലത്തിങ്കല്‍, ജോണി കരുമത്തി, ഡോമിനിക് പഞ്ഞിക്കാരന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

മികച്ചസാമൂഹിക പ്രവര്‍ത്തനത്തിന് പ്രചോദനങ്ങളേകുക, അര്‍ഹതയ്ക്ക് അംഗീകാരം നല്കുക, ആദരവ് അര്‍ത്ഥപൂര്‍ണ്ണമാക്കുക, പ്രശംസകള്‍ പ്രഹസനങ്ങളാക്കാതിരിക്കുക, മാനദണ്ഡളും ശാസ്ത്രീയ വിശകലന രീതികളും അനുവര്‍ത്തിച്ച് അവര്‍ഡ് നിര്‍ണ്ണയം നടത്തുക, അവാര്‍ഡുകള്‍ യുക്തിസഹമാക്കുക എന്നീ ചിന്തകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഓര്‍മാ കീര്‍ത്തിമുദ്രകള്‍ക്കുള്ള അര്‍ഹരെ നിശ്ച്ചയിച്ചത്.

അവാര്‍ഡു സമ്മാന വേദിയില്‍ മാസ്റ്റര്‍ അരുണ്‍ ചെമ്പ്ളായില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.

George Joseph

AlTaubenberger Arun Chemplayil Arun KOvattil Dr Tina Chemplayil  Jiby Thomas1 Thampy Chacko  from Shaji

LEAVE A REPLY

Please enter your comment!
Please enter your name here