കൊച്ചി: സില സമയങ്ങളിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് മലയാളത്തിലെത്തുമോ? മോഹന്‍ലാല്‍ ചിത്രമായ ‘ഒപ്പം’ സിനിമ തിയറ്ററുകളില്‍ വിജയിച്ചു മുന്നേറുമ്പോള്‍ മലയാളികളുടെ പ്രീയപ്പെട്ട ചലചിത്രസംവിധായകന്‍ പ്രിയദര്‍ശന്റെ ആരാധകര്‍ ഈയൊരു ചോദ്യത്തിന് ഉത്തരം തേടുകയാണ്. എയ്ഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പ്രീയദര്‍ശന്‍ സംവിധാനംെചയ്ത ‘സില സമയങ്ങളില്‍’ എന്ന തമിഴ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പട്ടികയുടെ അവസാനലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ അവാര്‍ഡിനു പരിഗണിക്കുന്ന പത്തു ചിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം കൂടിയാണ് ‘സില സമയങ്ങളില്‍’. ഈ ചിത്രങ്ങള്‍ ഗ്ലോബല്‍ പ്രീമിയര്‍ ആയി ഗോള്‍ഡന്‍ ഗ്ലോബില്‍ പ്രദര്‍ശിപ്പിക്കും. ബെവര്‍ലി ഹില്‍സില്‍ ഒക്ടോബര്‍ ആറിന് വൈകിട്ട് ഏഴു മണിക്കാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ഈ പത്തുചിത്രങ്ങളില്‍നിന്ന് അഞ്ചെണ്ണം മാത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഇടംനേടുക. ചലച്ചിത്രടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.
ഒരു ലാബില്‍ എച്ച്‌ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ് ‘സില സമയങ്ങളില്‍’. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.എല്‍. വിജയ് ആണ് നിര്‍മാണം.

LEAVE A REPLY

Please enter your comment!
Please enter your name here