അമൃതയും ബാലയും വേർപിരിഞ്ഞു .മോശമായിട്ട് സംഭവിച്ചതെല്ലാം തന്റെ തീരുമാനമായിരുന്നുവെന്ന് അമൃത സുരേഷ്. എന്റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരണമാണെന്നും അമൃത സുരേഷ് പറഞ്ഞു.വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് അമൃതാ സുരേഷ് ഈ വിവരങ്ങൾ പങ്കു വച്ചത്.

പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ നിന്റെ തീരുമാനമല്ലേ നീ അനുഭവിച്ചോ എന്നൊന്നും പറഞ്ഞ് വീട്ടുകാര്‍ വിട്ടുകളഞ്ഞില്ലെന്നും അമൃത പറഞ്ഞു. അമ്മ, അച്ഛന്‍, അനിയത്തി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത് നല്‍കുന്നത്. എന്റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണെന്നും അമൃത പറഞ്ഞു.

ഇപ്പോള്‍ പിന്തുണയ്ക്കായി മകള്‍ അവന്തികയുമുണ്ട്. നാലു വയസാണിവള്‍ക്കിപ്പോള്‍. ‘മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും’. ചലച്ചിത്ര ലോകത്തു നിന്നു സുരേഷ് ഗോപിയും കുടുംബവും നല്‍കുന്ന പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു. സംഗീതസംവിധായകന്‍ ശരത് സാറും വിളിക്കും. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാണ്. എന്നാൽ ചില ഓൺ ലൈൻ മാധ്യമങ്ങളിൽ തനിക്കെതിരെ വന്ന ആരോപണങ്ങൾക്കു ഫേസ് ബൂക്കിലൂടെ അമൃത മറുപടിയും നൽകിയിട്ടുണ്ട് .”

ഞാൻ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തതായ വാക്കുകൾ എഴുതിപ്പിടിപ്പിച്ചത് മനഃ പൂർവം എന്നെ തളർത്താൻ വേണ്ടിയാണോ ? വനിതാ മാഗസിൻ ചെയ്തതുപോലെ നേരിട്ട് വിളിച് ഇന്റർവ്യൂ എടുക്കാനുള്ള മാന്യതയും ധൈര്യവും ദയവുചെയ്ത് മാധ്യമങ്ങൾ കാണിക്കുക. മാധ്യമ ധർമങ്ങൾ പാലിക്കുന്ന മറ്റു മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കൂടി അപമാനകരമാണ് ഇത്തരം കൂട്ടരുടെ ഈ തരം താഴ്ന്ന പ്രവൃത്തികൾ …”

LEAVE A REPLY

Please enter your comment!
Please enter your name here