ഇസ്‌ലാമിക വിരുദ്ധമായതിനാല്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പാടില്ലെന്ന് പാകിസ്താന്‍ ഹൈക്കോടതി.
രാജ്യത്തിനുള്ളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആഘോഷങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പാക് പൗരന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് വാലന്റൈന്‍സ് ദിനം ഇസ്‌ലാം വിരുദ്ധമായതിനാല്‍ ആഘോഷിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

നിര്‍ദേശം എതിര്‍ത്ത് ആരെങ്കിലും ആഘോഷിച്ചാല്‍ അവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. സുരക്ഷയ്ക്കായി പാകിസ്താന്‍ ഇലക്ട്രോണിക്‌സ് മീഡിയ റെഗുലേറ്ററി അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here