ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മിഷന്‍ അംഗം ലക്ഷ്മി സാഹു.

പ്രിന്‍സിപ്പാള്‍ ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നത്. അക്കാദമി ജയിലുപോലെയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

ലോ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ മൊഴി എടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മിഷണരെ നേരിട്ട് പോയി ആവശ്യപ്പെടുമെന്ന് ലക്ഷ്മി സാഹു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here