ബന്ധങ്ങള്‍.…….

    പുരുഷനും സ്ത്രീയും ബന്ധമില്ലാത്തവര്‍
    അച്ഛനും അമ്മയും ബന്ധമില്ലാത്തവര്‍
    ചേട്ടനും, ചേച്ചിയും, അനുജനും, പെങ്ങളും
    ബന്ധുക്കള്‍ എന്ന് വെറുതെ നടിപ്പവര്‍…
    പകയുടെ കനലുകള്‍ എരിയുമീ ഭൂമിയില്‍
    കാണുന്നതെല്ലാം പൊയ്മുഖങ്ങള്‍……
    ദൈവത്തിന്‍  പ്രീതിക്കായ് സോദരന്‍റെ
    തലയറുത്തീടുന്ന മനുജനോടായ്…
    ദൈവം തിരക്കുന്നു ചൊല്ലീടുക
    എവിടെ ഞാന്‍ തേടൂ നിന്‍ സോദരനെ
    പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ
    സ്നേഹത്തോടാക്കുന്നു സ്നേഹാലയത്തില്‍
    അമ്മയും, പെങ്ങളും വിറ്റുതിന്നീടുന്നു
    ഈ യുഗത്തിന്‍റെ മക്കളില്‍ ദാഷ്ട്യം
    ഏറ്റവും മുന്തിയവ സ്വന്തമാക്കീടുവാന്‍
    ബന്ധപ്പെട്ടീടുമീ ജീവിതത്തില്‍
    തെല്ലിട നില്‍ക്കൂ, തിരിഞ്ഞൊന്നു  നോക്കൂ
    സോദരനെയും നിന്‍ ബന്ധങ്ങളെയും
    ജീവിതപ്പാച്ചിലില്‍ വേഗങ്ങളില്‍
    തളര്‍ന്നൊട്ടു നിന്നു നിന്‍..
    തണലിനായ് തേടുംമ്പോള്‍…
    കാണാം നിഴലുപോല്‍ രൂപങ്ങളെ
    നഷ്ടപ്പെടുത്തിയ ബന്ധങ്ങളെ..
    ഇല്ലില്ല തെല്ലും കഴിഞ്ഞു പോയില്ല
    തിരികെയായ് നേടിടാം ബന്ധങ്ങളെ
    പോയകാലത്തിന്‍റെ ഗതകാല സ്മരണയില്‍
    മുങ്ങി നിവര്‍ന്നൊരു പുതുജന്മമായിടാം…
    സ്നേഹിച്ചിടാം പരസ്പരം ഒന്നിനും അല്ലാതെ
    സ്നേഹിക്കാനായൊരു തലമുറയ്ക്കായ്…                      

റോബിന്‍ കൈതപ്പറമ്പ്……....

LEAVE A REPLY

Please enter your comment!
Please enter your name here