എടത്വാ: സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മൻ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂൾ അങ്കണത്തിൽ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി.

ആയിരകണക്കിന്‌ വിശ്വാസികളുടെ പ്രാർത്ഥനയോട് വലിയ ഇടയൻ തുറന്ന വാഹനത്തിൽ റോഡിന്റെ ഇരുവശത്തായി നിന്നിരുന്ന നൂറ് കണക്കിന് നാട്ടുകാരെ കൈ വീശി അഭിവാദ്യം ചെയ്തപ്പോൾ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ സഥീർത്ഥ്യരോട് തോളിൽ തട്ടി കുശലം ചോദിക്കാനും മറന്നില്ല.

24 മഹായിsവകയിലെ 40 ലക്ഷത്തിലധികം വിശ്വാസികൾ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആഗ്ലിക്കൻ സഭാ ആഗോള പ്രിമേറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന് ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേർന്ന പ്രൗഢഗംഭീരമായ ഊഷ്മള പൗര സ്വീകരണം നൽകി.

മാത്യ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂൾ മൈതാനത്ത 3 മണിക്ക് എത്തിയപ്പോൾ അലോഷ്യസ് കുടുംബത്തിന്റെ അഭിമാനമായ ബിഷപ്പ് തോമസ് കെ. ഉമ്മനെ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി റവ .ഫാദർ ജോൺ മണകുന്നേൽ ഹാരമണിയിച്ച് സ്വീകരിച്ചു .എടത്വാ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ടെസ്സി ജോസ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറൽ കൺവീനർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അദ്യക്ഷത വഹിച്ചു. സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പാൾ ഡോ. ആന്റണി മാത്യം പ്രധാന അധ്യാപകൻ ബേബി ജോസഫ് എന്നിവർ സമ്മാനിച്ചു.

തുടർന്ന് വിവിധ സഭകളും മാതൃ ഇടവക അംഗങ്ങളും ,എടത്വാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ,സാമുദായിക- സാംസ്കാരിക – രാഷ്ട്രീയ- സന്നദ്ധ സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് അംഗങ്ങളും മാത്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി സമൂഹവും പൂർവ്വ വിദ്യാർത്ഥികളും, രക്ഷകർത്യ സമിതികളും, എടത്വായിലെ മോട്ടോർ വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ എടത്വാ ജംഗ്ഷനിലേക്ക് ആനയിച്ചു. ബിഷപ്പിന്റെ പ്രായം കണക്കാക്കി 64 മുത്തകകൾ ഏന്തി വിദ്യാർത്ഥികൾ തങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയായ ബിഷപ്പിനെ സ്കൂൾ കവാടത്തിൽ സ്വീകരിച്ചു. തുടർന്ന അലംങ്കരിച്ച തുറന്ന വാഹനത്തിൽ ബിഷപ്പിനെ മാതൃഇടവകയായ കുന്തിരിക്കൽ സെൻറ് തോമസ് സി.എസ്.ഐ ദൈവാലയത്തിലേക്ക സ്വീകരിച്ചു.

അതിന് ശേഷം 4 മണിക്ക് മാതൃ ഇടവകയുടെയും ഉപസഭകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അനുമോദന യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു .മാർത്തോമാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപോലീത്ത അദ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.. .സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ ബിഷപ്പ് തോമസ് ഏബ്രഹാം , എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി റവ .ഫാദർ ജോൺ മണകുന്നേൽ ,ആനപ്രമ്പാൽ മർത്തോമ പള്ളി വികാരി റവ. കെ.ഇ. ഗീവർഗ്ഗീസ് , ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കുട്ടനാട് ശാഖാ പ്രസിഡന്റ് റവ. വി.ജെ. ഉമ്മൻ , ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് , വൈസ് പ്രസിഡന്റ് രമണി എസ് ഭാനു , ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂപ് പുഷ്പാകരൻ , തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ , എടത്വാ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് , ഡേവിഡ് ജോൺ , പി.ഐ ചാണ്ടി പൂവക്കാട്ട് ,ബേബി കുര്യൻ ആറ്റുമാലിൽ , എന്നിവരെ കൂടാതെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു. മോഡറേറ്റർ മോസ്റ്റ് റവ.തോമസ് കെ.ഉമ്മനും ഡോ.സൂസൻ തോമസും മറുപടി പ്രസംഗം നടത്തി.

കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി വികാരി റവ.ജോൺ ഐസക്ക് സ്വാഗതവും ട്രസ്റ്റി വർഗ്ഗീസ് ഉമ്മൻ കൃതജ്ഞതയും അറിയിച്ചു. ഇടവകയുടെ ഉപഹാരം സെക്രട്ടറി ലിസി വർഗ്ഗീസ് സമർപ്പിച്ചു.

സ്വീകരണ വേദിയിൽ ബൊക്കകളും മാലകളും പ്ലാസ്റ്റിക്ക് ഉല്പനങ്ങളും ഒഴിവാക്കി പകരം സി.എസ്.ഐ മിഷൻ ഫീൽഡുകളിൽ ഉപയോഗിക്കത്തക്ക നിലയിൽ ഉളള ഷാളുകൾ, മുണ്ടുകൾ , തോർത്തുകൾ , ബെഡ് ഷീറ്റുകൾ എന്നിവ ഉപയോഗിച്ചതിനും ചിട്ടയായ നിലയിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ച സംഘാടക സമിതിയോടും സഭയുടെ പരമാധ്യക്ഷ്യൻ നന്ദി പറയുമ്പോൾ പുറത്ത് നീണ്ട മാസങ്ങളായി ജനം കാത്തിരുന്ന വേനൽമഴ തകർത്തു പെയ്യുകയായിരുന്നു. ഗായക സംഘത്തിന്റെ സ്തുതി ഗാനങ്ങളോട് സമ്മേളനം സമാപിച്ചു.

IMG_8709

LEAVE A REPLY

Please enter your comment!
Please enter your name here