ഫിലാഡല്‍ഫിയ:  സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളി മതബോധനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ സി. സി. ഡി. കുട്ടികള്‍ക്കായി അഞ്ചു മാസം നീണ്ടുനില്‍ക്കുന്ന വ്യക്തിത്വവികസന തീവ്രപരിശീലന കോഴ്സ് (എക്സല്‍സിയര്‍ പ്രോഗ്രാം) ഫെബ്രുവരി 11 മുതല്‍ ആരംഭിച്ചു. കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ ചിട്ടയായ നിരന്തര പരിശീലനത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണു ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. നാളത്തെ ഉത്തമപൗരന്മാരും, നേതാക്കന്മാരുമായി മാറേണ്ട കുട്ടികളെ ആ രീതിയില്‍ വാര്‍ത്തെടുക്കുക എന്നതിലുപരി അവരുടെ വ്യക്തിജീവിതത്തില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ സധൈര്യം നേരിടുന്നതിനുള്ള കാര്യപ്രാപ്തിയും ഈ കോഴ്സിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നു. ചെറുപ്പത്തില്‍ വീട്ടിലും, സ്കൂളിലും, സമൂഹത്തിലും ലഭിക്കുന്ന പരിശീലനം ഭാവിയില്‍ നല്ല നേതാക്കന്മാരായി വളരാനും മറ്റുള്ളവര്‍ക്കു മാതൃകയാവാനും. അവരെ വളരെയധികം സഹായിക്കും.

ലീഡര്‍ഷിപ്, കമ്മ്യൂണിക്കേഷന്‍, പ്രസന്‍റേഷന്‍, ഗ്രൂപ്പ് ഡൈനാമിക്സ്, കോണ്‍ഫ്ളിക്ട് റസൊല്യൂഷന്‍, പബ്ലിക് സ്പീക്കിംഗ്, പോസിറ്റീവ് തിങ്കിംഗ്, ടീം വര്‍ക്ക്, സെല്‍ഫ് എസ്റ്റീം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള കോച്ചിംഗായിരിക്കും എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച്ചകളിലുള്ള ഈ കോഴ്സിലൂടെ ലഭിക്കുക.

പേഴ്സണാലിറ്റി ഡവലപ്മെന്‍റ് ആന്‍റ് ഹ്യൂമന്‍ റീസോഴ്സ് ട്രെയിനറും, ഹൈസ്കൂള്‍ അധ്യാപകനുമായ ജോസ് തോമസ്, പബ്ലിക് സ്പീക്കിംഗ് മെന്‍ററും, സണ്ടേ സ്കൂള്‍ അധ്യാപികയുമായ മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവരാണു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറും, ഇപ്പോള്‍ ന്യൂയോര്‍ക്ക് പബ്ലിക് സ്കൂളില്‍ അധ്യാപകനുമായ ജയിംസ് ജോസഫും കോച്ചിംഗിന്‍റെ ഭാഗമാവും. പ്രഗല്‍ഭരായ ട്രെയിനര്‍മാരുടെ തീവ്ര പരിശീലനത്തില്‍ കുട്ടികള്‍ വിവിധ മേഖലകളില്‍ കരുത്താര്‍ജിക്കും  

എക്സല്‍സിയര്‍ പ്രോഗ്രാമിന്‍റെ ആദ്യബാച്ചില്‍ 40 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു പരിശീലനം നേടുന്നു.
പരിശീലനപരിപാടിയുടെ ആദ്യബാച്ചിന്‍റെ ഉത്ഘാടനം ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ട്രസ്റ്റിമാരായ മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി എന്നിവരും, പാരിഷ് സെക്രട്ടറി ടോം പാറ്റാനി, സി.സി.ഡി. പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ,  വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി.ടി.എ പ്രസിഡന്‍റ് ജോജി ചെറുവേലില്‍ എന്നിവരും, റിസോഴ്സ് പേഴ്സണ്‍സും, മതാധ്യാപകരും, മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. മെര്‍ലിന്‍ അഗസ്റ്റിന്‍ ഉത്ഘാടന സമ്മേളനത്തിന്‍റെ അവതാരകയായി. ജാസ്മിന്‍ ചാക്കോ, ജോസഫ് ചെറിയാന്‍ എന്നിവര്‍ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങള്‍ ചെയ്തു.

ഫോട്ടോ: ജോസ് തോമസ്

D60_6085 D60_6094 D60_6108 D60_6178 D60_6199

LEAVE A REPLY

Please enter your comment!
Please enter your name here