മയാമി: അമ്പതു ദിവസത്തെ വൃതാനുഷ്ഠാനങ്ങളിലൂടെ മനസ്സും ശരീരവും പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കി ആത്മനവീകരണം പ്രാപിച്ച് യേശുക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ പങ്കാളികളാകുന്നതിനായി ക്രൈസ്തവ സഭ വലിയനോമ്പ് ആചരിക്കുന്നു.

നോമ്പിനൊരുക്കമായി കോറല്‍സ്പ്രിങ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവക ദേവാലയത്തില്‍ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം 6.15-നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഒരു മണിക്കൂര്‍ ആരാധനയും നടത്തുന്നു.

മാര്‍ച്ച് ഒമ്പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6.15-നു സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ അനുഗ്രഹീത വചനപ്രഘോഷകനും, രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ. സാജു ഇലഞ്ഞിയില്‍ വിശുദ്ധ കുര്‍ബാനയും ആരാധനാ ശുശ്രൂഷയും നയിക്കുന്നു.

മാര്‍ച്ച് 31-നു വെള്ളി, ഏപ്രില്‍ 1 ശനി, ഏപ്രില്‍ 2 ഞായര്‍ എന്നീ തീയതികളില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍ റവ.ഡോ. ജോസഫ് പാംപ്ലാനിയില്‍ നയിക്കുന്ന ഇടവക ധ്യാനവും നോമ്പിന് ഒരുക്കമായി ക്രമീകരിച്ചിട്ടുണ്ട്. ഈ ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാനുള്ള അവസരം വിനിയോഗിക്കണമെന്നു വികാരി ഫാ. തോമസ് കടുകപ്പള്ളി (908 235 8449) അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here