ashok.jpg.image.784.410

 

ന്യൂഡൽഹി ∙ 2020 ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്ന് വിശ്വഹിന്ദു പരിഷത്ത് മാർഗദർശി അശോക് സിംഘാൾ. 2020 ൽ എല്ലാ രാജ്യങ്ങളും ഹിന്ദുമതവിശ്വാസത്തിലേക്ക് മാറും. 2030 ൽ ലോകം മുഴുവൻ ഹിന്ദുമതവിശ്വാസത്തിലാകുമെന്ന് സായിബാബ തന്നോട് പറഞ്ഞിട്ടുണ്ട്. ആശ്രമത്തിൽ സായിബാബയെ ദർശിക്കാൻ ചെന്നപ്പോഴായിരുന്നു അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞത്. അതിനുവേണ്ടിയുള്ള സായുധ വിപ്ലവം ഇപ്പോൾ തുടങ്ങിക്കഴിഞ്ഞതായി താൻ കരുതുന്നുവെന്നും അശോക് സിംഘാൾ പറഞ്ഞു.

800 വർഷത്തെ അടിമത്വമാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലൂടെ ഇല്ലാതായത്. ഇന്ത്യയിൽ തുടങ്ങിയ ഈ വിപ്ലവം ഇവിടെ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ലോകത്തിനു മുന്നിൽ ഒരു പുതിയ പ്രത്യശാസ്ത്രം തുറന്നു കാട്ടുകയാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്യാതനായ മുൻ ആർഎസ്എസ് മേധാവി കെ.എസ്. സുദർശനനെക്കുറിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അശോക് സിംഘാൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചടങ്ങിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here