puri-stampede.jpg.image.784.410

 

ഭുവനേശ്വർ ∙ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകൾ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രഥം കടന്നു പോകവെ തൊട്ട് തൊഴാനായി തിരക്കുകൂട്ടിയവരാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായതിനെത്തുടർന്ന് ഇവരെ എസ്‍സിബി മെഡിക്കൽ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here