എടത്വാ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി തലവടി കുന്തിരിക്കൽ സെന്റ് തോമസ്  സി.എസ്.ഐ പള്ളി  സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ  ആദ്യഫല ലേലം സംഘടിപ്പിച്ചു.  സ്ത്രീജനസഖ്യ ഞായർ ആയ മാർച്ച്  5 ന് നടന്ന ആദ്യ ഫല ലേലം വികാരി റവ.ജോൺ ഐസക്ക് ഉദ്ഘാടനം ചെയ്തു.

കൃഷിയിടങ്ങളിൽ നിന്ന്  ലഭിച്ച പച്ചക്കറി, പഴ – ഫല വർഗ്ഗങ്ങൾ  കൂടാതെ സ്വന്തമായി പാചകം ചെയ്തു കൊണ്ട് വന്ന പലഹാരങ്ങൾ , അച്ചാറുകൾ എന്നിവയും ലേലത്തിന്  ഉണ്ടായിരുന്നു. നിർധനരായ കിടപ്പ് രോഗികൾക്ക് പ്രതിമാസം നിശ്ചിത തുക നൽകി സാമൂഹ്യ സേവനങ്ങൾക്ക് സ്ത്രീജനസഖ്യം മാതൃകയാകുന്നു.

ഷേർലി ജോൺ (പ്രസിഡന്റ്), എൽസി ചാക്കോ പരുമൂട്ടിൽ (സെക്രട്ടറി) മോളമ്മ ബാബു വാലയിൽ (ട്രഷറാർ) എന്നിവർ നേതൃത്വം നൽകുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here