1980 മുതൽ ഡാളസ് സിറ്റിയുടെ ഹൃദയഭാഗത്തിനു കിഴക്കായി ആരാധിച്ചുവന്നിരുന്ന ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡിന്റെ പുതിയ ആരാധനാമന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി. ആദ്യ സമർപ്പണ പ്രാർത്ഥനാ ശുശ്രൂഷ മാർച്ച് 5 ഞായറാഴ്ച നടന്നു. നിലവിലുള്ള ആലയത്തിൽ സ്ഥലപരിമിതി മൂലം സഭാംഗങ്ങൾക്കും മറ്റും അനായാസേന വന്നുചേരത്തക്കവിധത്തിൽ റോളറ്റ് സിറ്റിയിലേക്ക് സഭാ കെട്ടിടം മാറ്റിപണിഞ്ഞതിന്റെ ഭാഗമായി സഭയുടെ പേരു ക്രോസ് വ്യൂ ചർച്ച് എന്നു പുനർ നാമകരണം ചെയ്യുകയായിരുന്നു.

സഭാസ്ഥാപക ശുശ്രൂഷകനായ പാസ്റ്റർ ടി. തോമസ് അനുഗ്രഹപ്രാർത്ഥനയ്ക്ക് നേത്രൃത്വം നൽകി. പ്രവാസി മലയാളി സമൂഹം നന്നേ വിരളമായിരുന്ന 80-കളിൽ ആത്മീക ആരാധനയ്ക്കായി വേർതിരിഞ്ഞു കൂടിവന്നതുമുതൽ വിശ്വസ്തനായ ദൈവത്തിന്റെ കരുതലിന്റെ കൈകരുത്ത് മനസ്സിലാക്കുവാൻ കഴിഞ്ഞതും, ദൈവീക വിശ്വസ്തതയുടെ ദാനമാണു പുതിയ ആരാധനാലയം എന്നും അനുഗ്രഹപ്രാർത്ഥനയിൽ പാസ്റ്റർ ടി. തോമസ് അനുസ്മരിച്ചു. നാനൂറോളം ഇരിപ്പിട സൗകര്യവും, സണ്ടേസ്കൂൾ റൂമുകളും, മറ്റ് ആധുനിക സജ്ജീകരണങ്ങളും ഉള്ള മനോഹരമായ ആലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബ്രദർ അലക്സ് തോമസിന്റെ (ബിൽഡിംഗ് പ്രോജക്ട് മാനേജർ) നേതൃത്വത്തിൽ പാസ്റ്റർ ടി. തോമസ്, ഏബ്രഹാം ജോർജ്ജ്, രാജു ജോർജ്ജ്, സൈമൺ ജോസഫ്, ഷാജി ശാമുവേൽ, ജോർജ്ജ് വർഗ്ഗീസ് ( ജോബി) എന്നിവർ ബിൽഡിംഗ് കമ്മറ്റിയംഗങ്ങളായും സ്തുത്യർഹ സേവനം ചെയ്തു.ആരാധനാലയത്തിലെ പ്രഥമ ആരാധനാശുശ്രൂഷയിൽ സഭാവിശ്വാസികളെ കൂടാതെ അനേകം അഭ്യുദയകാംക്ഷികളും പങ്കെടുത്തു.   ഔദ്യോഗിക പ്രതിഷ്ഠാശുശ്രൂഷ പിന്നീട് നടക്കും.

 പുതിയ സഭാമന്ദിരത്തിന്റെ അഡ്രസ്: 8501 Liberty Grove Road, Rowlett, Texas 75089.   

www.crossviewcog.org

 CrossView Church

LEAVE A REPLY

Please enter your comment!
Please enter your name here