ഡാളസ്: കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം നടത്തുന്നു. രാവിലെ 8.30 മുതല്‍ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയായി ഭാരവാഹികള്‍ അറിയിച്ചു.

കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ വനിതാ വിഭാഗമാണ് ഈ പ്രാര്‍ത്ഥനാ ദിനാഘോഷത്തിനു നേതൃത്വം നല്കുന്നത്. ഡാളസിലെ ഇരുപത്തഞ്ചില്‍പ്പരം പള്ളികളുടെ കൂട്ടായ്മയാണ് ഇത്. ഈവര്‍ഷം ഫിലിപ്പീന്‍സിനെ കേന്ദ്രീകരിച്ചുകൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിക്കുമോ?’ എന്ന മുഖ്യ ചിന്താവിഷയത്തില്‍ ലിജിന്‍ ഹന്നാ രാജു മുഖ്യ പ്രഭാഷണം നടത്തും.

കണ്‍വീനര്‍ സാറാമ്മ രാജുവിന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാളസ് 2016 പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേല്‍, 2017 പ്രസിഡന്റ് വെരി റവ. വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പ, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു.

ഡാളസിലെ എല്ലാ പള്ളികളില്‍ നിന്നും വനിതകള്‍ ശനിയാഴ്ച രാവിലെ സെന്റ് മേരീസ് വലിയപള്ളിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ സാറാമ്മ രാജു അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 476 6759.

IMG_8725

LEAVE A REPLY

Please enter your comment!
Please enter your name here