പുരോഹിതൻമാർ പോലും’ വഴി തെറ്റുന്ന ‘പുതിയ കാലത്ത് സഭയുടെ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി സാക്ഷാൽ ഫ്രാൻസിസ് മാർപാപ്പ തന്നെ രംഗത്ത്.

വിവാഹിതരായവർക്കും പുരോഹിതരാകുന്നതിനോട് തനിക്ക് യോജിപ്പാണെന്ന് പറഞ്ഞാണ് വിശ്വാസികളെ ഞെട്ടിച്ച് മാർപാപ്പ രംഗത്തുവന്നിരിക്കുന്നത്.ഒരു ജർമ്മൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം.

കത്തോലിക്കാ സഭയിൽ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിലേക്ക് മാർപാപ്പയെ നയിക്കാനിടയാക്കിയതത്രെ.

‘ സഭയിൽ പുരോഹിതരില്ലാത്തത് ഗുരുതരമായ പ്രശ്നമാണ്. അതിനാൽ വിവാഹിതരെയും പുരോഹിതരാക്കാമോയെന്ന സാധ്യത പരിശോധിക്കും’ മാർപാപ്പ പറഞ്ഞു.

ഇക്കാര്യം നടപ്പായാൽ അവർക്ക് നിർവഹിക്കാൻ കഴിയുന്ന പ്രവർത്തികൾ ഏതാണെന്നത് നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കത്തോലിക്ക സഭയിൽ വിവാഹിതർക്ക് പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകൾ നടത്താം. ക്രിസ്തുവിനെപ്പോലെ പുരോഹിതരും ബ്രഹ്മചാരികളാകണമെന്ന ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം വിലക്കിയിരിക്കുന്നതെന്നാണ് സഭയുടെ നിലപാട്.

എന്നാൽ ഇക്കാര്യത്തിൽ തന്റെ മുൻഗാമികളായ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇപ്പോഴത്തെ നിലപാട്.

അതേസമയം നിലവിൽ പുരോഹിതരായിരിക്കുന്നവർക്ക് തുടർന്നും വിവാഹം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ലന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പുരോഹിതന്റെ പീഡനത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി പ്രസവിക്കാനിടയാക്കിയ സംഭവം കേരളത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കെയാണ് മാർപാപ്പയുടെ പുതിയ നിലപാടെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here