വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തും കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് 10 വെള്ളിയാഴ്ച ഗവണ്‍മെന്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 4.7 ശതമാനം കുറവുണ്ടായതായും, 235000 പേര്‍ക്ക് പുതിയതായി തൊഴിലവസരങ്ങള്‍ ലഭിച്ചതായും പറയുന്നു. ജനുവരിയില്‍ 4.8 ശതമാനമായിരുന്നു.
മാര്‍ച്ച് 14-15 തിയ്യതികളില്‍ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങ് നടക്കാനിരിക്കെ തൊഴില്‍ മേഖലയിലും, സാമ്പത്തികരംഗത്തും പ്രകടമായ മാറ്റം ശുഭ സൂചനയാണ് നല്‍കുന്നത്. കാല്‍ ശതമാനം പലിശ നിരക്ക് കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ട്രമ്പ് അഡ്മിനിസ്‌ട്രേഷന്റെ വിജയമാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ അവകാശപ്പെട്ടു.

സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണ് മുമ്പോട്ടു പോകുന്നതെന്ന് ടെക്‌സസ്സില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി കെവിന്‍ ബ്രാണ്ടി പറഞ്ഞു.

എന്നാല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി റിപ്പബ്ലിക്കന്‍സിന്റെ അവകാശവാദം അംഗീകരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കന്‍ ചരിത്രത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളാണ് ഇതില്‍ നിഴലിക്കുന്നതെന്നതാണ് ഇവരുടെ അഭിപ്രായം.

mp economic-growth

LEAVE A REPLY

Please enter your comment!
Please enter your name here