ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അടുത്ത കാലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹി യുഎസ് എംബസിക്കുമുമ്പില്‍ നൂറുകണക്കിനു സൗത്ത് ഇന്ത്യക്കാര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ വംശീയ അക്രമണത്തിനു ഇരയായ ശ്രീനിവാസ് കുച്ചി ബോട്ലായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. കുച്ചി ബോട്ലായുടെ മുപ്പത്തി മൂന്നാം ജന്മദിനത്തില്‍ ഹൈദരബാദ് ടെക്‌നോളജി ഹബില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
വേക്കപ്പ് ഇന്ത്യ, സ്റ്റോപ് റെസിഡം, സ്റ്റോപ് ഹേറ്റ് ക്രൈം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലാക്കാര്‍ഡുകള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇന്ത്യന്‍ വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു ട്രംപ് ഗവണ്‍മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം. രാജ്കുമാര്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രസംഗങ്ങള്‍ ഇന്ത്യന്‍ വംശജര്‍ക്ക് എതിരെ അക്രമണം നടത്താന്‍ പ്രേരകമാകുന്നുവെന്നും രാജ്കുമാര്‍ കുറ്റപ്പെടുത്തി.
അമേരിക്കയില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും മോദി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന്‍ ഹോം മിനിസ്റ്റര്‍ രാജനാഥ് സിംഗ് മാര്‍ച്ച് 9ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here