അറബിക് കാലിഗ്രാഫി പഠനത്തിന് അമേരിക്കയില്‍ പഠിതാക്കള്‍ ഏറി വരുന്നതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സഊദി പണ്ഡിതന്‍ പറഞ്ഞു. അമേരിക്കയിലെ ഫോര്‍ത് ഹൈസ് സര്‍വ്വകലാശാലയിലെ ആര്‍ട്ട് പഠന ഡിപ്പാര്‍ട്ട്‌മെന്റിലെ സഊദി പണ്ഡിതനായ അബ്ദുല്‍ കരീം ഖവാജിയാണ് പുതിയ പഠനം വിവിധ രാജ്യങ്ങളിലെ പഠിതാക്കള്‍ക്ക് നല്‍കുന്നത്.

കൈയെഴുത്തുപ്രതി വിദഗ്ധനായ ഇദ്ദേഹം ഇവിടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് സംബന്ധിച്ച പഠനം നല്‍കി കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അറബിക് കാലിഗ്രാഫിയില്‍ പഠനം നടത്തി വരുന്നുണ്ട്. ആധുനിക അറബി കാലിഗ്രാഫി ഉപയോഗവും അതിലെ നൂതനമായ ശൈലികളും വിശകലനം ചെയ്യുന്നതിലും വരക്കുന്നതില്‍ നൈപുണ്യം നേടുന്നതിലും വിദ്യാര്‍ത്ഥികള്‍ സൂക്ഷ്മാലുക്കളാണെന്നു ഇദ്ദേഹം പറയുന്നു.

അമേരിക്കയിലെ ഫോര്‍ട്ട് വെയ്‌നി , ഇന്ത്യാന തുടങ്ങിയ നഗരങ്ങളില്‍ ഇതിനകം മൂന്നു സെഷനുകളിയായുള്ള ക്‌ളാസുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പബഌക് അവധി ദിനങ്ങളിലും പഠിതാക്കള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സസൂക്ഷ്മ നിരീക്ഷണം നടത്തുന്ന അഗ്രഗണ്യനായ വിദ്യാര്‍ത്ഥികളില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് 20 പേര്‍ക്ക് വരെ ഇത് അനായാസം പഠിപ്പിക്കാന്‍ കഴിയുമെന്നും ഖവാജി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here