ട്രംപ് ഭരണകൂടം കൊണ്ടുവന്ന അമേരിക്കന്‍ ഹെല്‍ത്ത് കെയറില്‍ ആശങ്കയറിയിച്ച്‌ സെനറ്റര്‍മാര്‍. പദ്ധതി നടപ്പാക്കാനെടുക്കുന്ന കാലതാമസവും പദ്ധതിമൂലം ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ചുമാണ് സെനറ്റര്‍മാര്‍ ആശങ്കപ്പെടുന്നത്.

സെനറ്റില്‍ പാസാവേണ്ട ബില്ലിന് അംഗീകാരം ലഭിച്ചാല്‍ തന്നെ സമീപകാലത്ത് ഇത് നടപ്പാക്കുക പ്രയാസമാകുമെന്നുമാണ് ചില റിപ്പബ്ലിക്കന്‍സെനറ്റര്‍മാര്‍ പറയുന്നത്. 213 വോട്ടുകള്‍ക്കെതിരെ 217 വോട്ട് മാത്രം നേടിയാണ് പ്രതിനിധി സഭയില്‍ ബില്‍ പാസായത്. പ്രതിനിധി സഭയില്‍ ലഭിച്ച പിന്തുണ സെനറ്റിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈറ്റ് ഹൗസ്.

ഒബാമ കെയറിന് പകരം ട്രംപ് പ്രഖ്യാപിച്ച പുതിയ ആരോഗ്യ പദ്ധതി നേരിയ ഭൂരിഭക്ഷത്തില്‍ പ്രതിനിധി സഭയില്‍ പാസായിരുന്നു. എന്നാല്‍ ബില്ലിന് കടുത്ത വെല്ലുവിളിയാകും സെനറ്റില്‍ നേരിടുക എന്നതിന് ശക്തി പകരുന്നതാണ് പുതിയ വാര്‍ത്തകള്‍. സെനറ്റില്‍ നിലവില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ ബില്ലില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതാണ് ട്രംപിന് ഇപ്പോള്‍ തലവേദനായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here