ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് അന്തര്‍ദേശീയ ഹൈന്ദവ സംഗമത്തിനു ഡിട്രോയിറ്റില്‍ ഉജ്വല തുടക്കം.

ജൂലൈ ഒന്നാം തീയതി രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങില്‍ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ നടന്ന വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ അമേരിക്കയിലേയും കാനഡയിലേയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം പ്രസ്തുത സ്ഥലങ്ങളിലെ സംഘടനാ ബാനറുകള്‍ക്കു പിന്നില്‍ ചിട്ടയോടെ അണിനിരന്നു. സംഗത്തോടനുബന്ധിച്ച് ഹോട്ടല്‍ സമുച്ചയത്തില്‍ പ്രത്യേകം തയാറാക്കിയ ക്ഷേത്രാങ്കണത്തില്‍ സംഘടനയുടെ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ കൊടിയുയര്‍ത്തി.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സ്വാമി ബോധാനന്ദ സരസ്വതി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പരശുരാമന്റേയും ശ്രീ ആദിശങ്കരാചാര്യരുടേയും ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടേയും പാരമ്പര്യം പേറുന്ന മലയാളികള്‍ക്ക്, പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ലോകം ഉറ്റുനോക്കുന്ന ഹിന്ദുമതത്തിന്റെ വക്താക്കളും പ്രചാരകന്മാരുമാകാന്‍ സാധിക്കുമെന്നു സ്വാമിജി പറഞ്ഞു.

സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷകനായിരുന്നു. പ്രാചീന സംസ്കാരങ്ങള്‍ പലതും തകര്‍ന്നടിഞ്ഞപ്പോഴും ഹിന്ദു സംസ്കാരം നിലനില്‍ക്കുന്നതിനു അടിസ്ഥാനം കുടുംബസങ്കല്പമാണെന്നു സ്വാമി പറഞ്ഞു.

ഡോ. എന്‍. ഗോപാലകൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, പ്രൊഫ. മധുസൂദനന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, രാജേഷ് കുട്ടി, രാജേഷ് നായര്‍ എന്നിവരും സംസാരിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്. 

KNHA_ditriot_pii1 KNHA_ditriot_pii1b KNHA_ditriot_pii2 KNHA_ditriot_pii4 KNHA_ditriot_pii5 KNHA_ditriot_pii6

LEAVE A REPLY

Please enter your comment!
Please enter your name here