വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ (KCSMW) വിമന്‍സ് ഫോറം നേതൃത്വം നല്‍കി ആലപ്പുഴയില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ജൂണ്‍ 24-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിച്ചു. സ്‌നേഹജാലകം പ്രവര്‍ത്തകരും, രാജേഷിന്റെ ബന്ധുക്കളും, അയല്‍വാസികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. കെ.സി.എസ്.എം.ഡബ്ല്യുവിന്റെ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ അത്യന്തം പ്രശംസനീയമാണെന്നു ധനകാര്യമന്ത്രി പ്രസ്താവിച്ചു.

നിശ്ചിത സമയത്തുതന്നെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലേഖാ നായരും, കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് സന്ദീപ് പണിക്കരും സംതൃപ്തി പ്രകടിപ്പിച്ചു.

പ്രസ്തുത ഭവനനിര്‍മ്മാണ പദ്ധതിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ വനിതാ വിഭാഗം സംഘടിപ്പിച്ച ചാരിറ്റി ഇവന്റ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ വെബ്‌സൈറ്റ്: www.kcsmw.org

KCSMW_pic0 KCSMW_pic1 KCSMW_pic2 KCSMW_pic3 KCSMW_pic4

LEAVE A REPLY

Please enter your comment!
Please enter your name here