തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഓടുന്ന വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലില്‍ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നു തെളിവുകള്‍ ലഭിച്ചോയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കാക്കനാട്ടെ കടയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങളാണിത്. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണിത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് സുനില്‍കുമാറിന്റെ മൊഴി. കീഴടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവിടെയെത്തിയതായി സുനില്‍ കുമാര്‍ ദിലീപിനയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പരിശോധനക്ക് അയക്കുന്നത്.
അതിനിടെ ശനിയാഴ്ച പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ണായക യോഗം ചേര്‍ന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ത്തന്നെ തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ഡിജിപിയുടെ ഈ നിര്‍ദേശം. അന്വേഷണത്തില്‍ ഏകോപനമില്ലെന്ന മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ വിമര്‍ശനം ശരിവച്ചാണു ബെഹ്‌റയുടെ നിര്‍ദേശം. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസിലെ അന്വേഷണ സംഘം വിപുലീകരിക്കാനും ഉദ്ദേശമുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ എഡിജിപി ബി സന്ധ്യക്ക്, പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അന്വേഷണസംഘത്തില്‍ ഏകോപനമില്ലെന്ന ആരോപണങ്ങള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തളളിക്കളഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഒന്നുമാകുന്നില്ലെന്ന് മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് തൊട്ടുപുറകെയാണ് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുരോഗതി വിലയിരുത്താന്‍ അന്വേഷണചുമതലയുളള എഡിജിപി ബി സന്ധ്യയെയും ഐജി ദിനേന്ദ്രകശ്യപിനെയും വിളിച്ചുവരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here