ജിദ്ദ: സൗദിയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച പോയിന്റ് ഓഫ് സെയില്‍ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോയിന്റ് ഓഫ് സെയില്‍ സംവിധാനം നിര്‍ബന്ധമാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. തുടക്കത്തില്‍ വന്‍കിട വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും നടപ്പാക്കും. പിന്നീട് ഇടത്തരം, ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ബിനാമി ബിസിനസ് പ്രവണത പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ചില്ലറ വ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബിനാമി പ്രവണതയുള്ളതെന്നാണ് കണ്ടെത്തല്‍.

കരാര്‍ മേഖലയാണ് രണ്ടാം സ്ഥാനത്ത്. നിയമ ലംഘകര്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവുമാണ് ശിക്ഷ. കൂടാതെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ബിനാമി സ്ഥാപനം അടച്ചുപൂട്ടും. കുറ്റക്കാരായ വിദേശികളെ നാടുകടത്തുമെന്നും വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here