ആരോഗ്യരംഗത്ത് രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമെന്ന നേട്ടവുമായി കേരളം. നീതി ആയോഗിന്റെ ആരോഗ്യ ഇന്‍ഡക്‌സിലാണ് കേരളം ഒന്നാമതെത്തിയത്. പട്ടികയില്‍ ഏറ്റവും മോശമായി അവസാനത്തിലുള്ളത് ഉത്തര്‍പ്രദേശാണ്.

കേരളത്തിനു പിന്നാലെ, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണുള്ളത്. അതേസമയം, രാജസ്ഥാന്‍, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ യു.പിക്കൊപ്പം ഏറ്റവും മോശമായ അവസ്ഥയിലാണ്.

വാര്‍ഷിക വളര്‍ച്ചാവര്‍ധന കണക്ക് അനുസരിച്ച് ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയ്ത. പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി പ്രീതി സുദാന്‍ പറഞ്ഞു.

76.55 മുതല്‍ 80 വരെ സ്‌കോര്‍ നേടിയാണ് കേരളത്തിന്റെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 62.02- 65.21 പോയിന്റാണുള്ളത്. കേന്ദ്ര ഭരണപ്രദേശങ്ങളുടെ പട്ടികയില്‍ സമഗ്ര മികവില്‍ ലക്ഷദ്വീപാണ് മുമ്പില്‍.

LEAVE A REPLY

Please enter your comment!
Please enter your name here