ജിദ്ദ: സൗദിയിലെ ജനാദ്രിയ പൈതൃകോത്സവത്തിലെ കേരള പവലിയന്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയനിലെ പ്രധാനശ്രദ്ധാകേന്ദ്രം കൂടിയായ കേരള പവലിയന്‍ ശനിയാഴ്ച മുതല്‍ മറ്റൊരു സംസ്ഥാനത്തിന് വഴിമാറും. വിവിധ കലാരൂപങ്ങളും വിരുന്നും ഈ ചെറിയ സ്റ്റാളില്‍ വന്‍ ജനാവലിയെ ആകര്‍ഷിച്ചു.

പൈതൃകോത്സവത്തിലെ അതിഥി രാജ്യത്തിന് പ്രത്യേകമായൊരു പവലിയനുണ്ട്. ഇതിനകത്താണ് കേരളത്തിന്റെ പവലിയന്‍. വള്ളംകളിയോടെ മുറുകിത്തുടങ്ങിയ സ്റ്റാളിലെ മേളം രാത്രിയോളം നീണ്ടു. നൂറുകണക്കിന് സഊദികളെ സ്റ്റാളിനു മുന്നില്‍ പിടിച്ചു നിര്‍ത്താന്‍ മേളയ്ക്കായി.

പിന്നാലെ പുലിക്കളി. ചെറിയ സ്റ്റാളിലെ പ്രധാന ആകര്‍ഷണമായിരുന്നു പുലിക്കളി. കേരളത്തില്‍ നിന്നെത്തിയ വാദ്യ സംഘങ്ങളും ആസ്വാദകരെ താളത്തിലാഴ്ത്തി. കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതാണ് സ്റ്റാള്‍. പ്രാദേശിക വിഭവങ്ങളും വിളകളും ഉല്‍പന്നങ്ങളും ഈ ചെറിയ സ്റ്റാളിലുണ്ട്. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here