ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകന്. ഏറെ കാലിക പ്രസക്തിയുള്ളതായ പ്രമേയമാണ് സിനിമയുടേതെന്നാണ് ആദ്യവിവരം. സമാന്തര സിനിമാ സ്വഭാവമുള്ള നിവിന്‍ പോളിയുടെ ആദ്യചിത്രം കൂടിയായിരിക്കും ഇത്. സിനിമയുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
കുഞ്ചാക്കോ ബോബന് നായകനാകുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാകും ഡോ.ബിജു ഈ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുക. ജനുവരിയില്‍ ചിത്രീകരണം തുടങ്ങും.
സുരാജ് വെഞ്ഞാറമ്മൂട് നായകനായ പേരറിയാത്തവര്‍ ആണ് ഡോ.ബിജുവിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രം. സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.