നെടുമ്പാശേരി രാജ്യാന്തരവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള വരി തെറ്റിച്ചതുമായി ബന്ധപ്പെട്ട്‌ ടിവി അവതാരകയായ രഞ്‌ജിനി ഹരിദാസും അമേരിക്കന്‍ മലയാളിയും തമ്മിലുണ്ടായ കേസ്‌ ഹൈക്കോടതി റദ്ദാക്കി. ഇരുവരും കോടതിക്കു പുറത്തു കേസ്‌ ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ്‌ ജസ്‌റ്റിസ്‌ പി. ഉബൈദ്‌ കേസ്‌ റദ്ദാക്കിയത്‌.

2013 മെയ് 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യു.എസ്‌. സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ രഞ്‌ജിനി എമിഗ്രേഷൻ പരിശോധനക്കിടെ വരിതെറ്റിച്ചതിനെ ചൊല്ലിയാണു പൊന്‍കുന്നം സ്വദേശിയുമായി തര്‍ക്കമുണ്ടായത്‌. ഇരുവരും അസഭ്യം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ ഇരുവര്‍ക്കുമെതിരേ നെടുമ്പാശേരി പോലീസ്‌ കേസെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here