ഓണം…പൊന്നോണം (ഡോ.ആനി പോൾ)
ഓർമ്മയിൽ ചിറകടിച്ചെത്തിയാ ഒരുപൊന്നിൻ ചിങ്ങമാസത്തിൽ ഓണപ്പുലരിതൻ പുഞ്ചിരിയുമായ് ഓണമെത്തി പൊന്നോണമെത്തി. മാവേലിനാടിൻ പൂക്കാലം പൂക്കളിറുത്തു പൂക്കളം തീർത്തു വർണ്ണങ്ങൾ തിളങ്ങുമാമുറ്റത്തു ഓണമെത്തി പൊന്നോണമെത്തി . സന്തോഷത്തിന്നലകൾ മുഴങ്ങി സമർദ്ധിതൻ താലം തുളുമ്പി സൗഹൃദം കൈകോർത്തിണങ്ങി ഓണമെത്തിപൊന്നോണമെത്തി . മാവേലിതൻ മാനവർക്കു വരം നൽകുമാദിവസം നാടെങ്ങും ഉത്സവമേളമായ് ഓണമെത്തി പൊന്നോണമെത്തി .