ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ എന്നും വിത്യസ്തത കൊണ്ട് വിസ്മയം തീർക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മലയാളികൾക്ക് നാട്ടിലേക്കുള്ള യാത്രകൾ സുഗമമാക്കുവാൻ എന്നും പ്രയത്നിച്ചു കൊണ്ടിരിക്കുന്ന റിയാ ട്രാവൽസ്, ഫോമാ കൺവൻഷന് സ്പോൺസർഷിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. റിയാ ട്രാവൽസിന്റെ എല്ലാ വിധ പിൻതുണയും ഫോമയ്ക്കുണ്ടാകുമെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് പറഞ്ഞു. നോർത്ത് അമേരിക്കയിലെ ഒരു പ്രമുഖ ട്രാവൽ ഏജൻസിയാണ് റിയ ട്രാവൽസ്.
ഫ്ലോറിഡയിലെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ച് ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന കൺവൻഷനിൽ വള്ളംകളി, നാടകോത്സവം, യുവജനോത്സവം തുടങ്ങി വിത്യസ്തങ്ങളായ പരിപാടികളാണ് , നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിനായി ഫോമാ ഒരുക്കിയിരിക്കുന്നത്. 2016 ജൂൺ ഒന്നാം തീയതിയോടെ റൂം രജിസ്ട്രേഷൻ പൂർത്തിയാക്കി, ജൂൺ 11- ആം തീയതി മുതൽ കുറഞ്ഞ നിരക്കിൽ താമസ സൗകര്യമില്ലാതെ കൺവൻഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. താമസ സൗകര്യമില്ലാതെ കൺവഷനിലെ പരിപാടികളിൽ മാത്രം പങ്കെടുക്കുവാനുള്ള രജിസ്ട്രേഷനാണിത്. ഇതു വരെ രജിസട്രേഷൻ ചെയ്യാത്തവർ എത്രയും വേഗം രജിസ്ട്രേഷൻ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറാർ ജോയി ആന്തണി എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും www.fomaa2016.com